Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹7,075.00/gram
Latest Updates
Oct 13, 2023
കൊച്ചി: ക്ലാസ് മുറികളുടെ അപ്പുറത്തുള്ള അറിവിൻ്റെ ലോകം കണ്ടെത്താൻ വിദ്യാർഥികൾ തയാറാകണമെന്ന് എംജി സർവകലശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ്. കെഎൽഎം ഫൗണ്ടേഷൽ ഏർപ്പെടുത്തിയ വിദ്യാജ്യോതി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിച്ച കേരളത്തിലെ 2000 നിർധന വിദ്യാർഥികൾക്ക് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ നൽകും. എൻ്റെ നാട് ജനകീയ കൂട്ടായ്മ വഴി കണ്ടെത്തിയ 250 പേർക്ക് ആദ്യഘട്ടം സ്കോളർഷിപ്പുകൾ സമ്മാനിച്ചു. ഇതിനു പുറമെ ഡിജിറ്റൽ പഠനോപകരണ വിതരണം, സിവിൽ സർവീസ് പരിശീലനം, വിദ്യാഭ്യാസ എക്പോ എന്നിവയും വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി നടത്തും. സിഇഒ മനോജ് രവി, ബിജി ഷിബു, സി.കെ.സത്യൻ,കെ.പി.കുര്യക്കോസ്,ജോർജ് മാത്യു അമ്പാട്ട്,സി.ജെ.എൽദോസ്എന്നിവർ പ്രസംഗിച്ചു.
How can I help you ?