customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹6,487.00/gram

KLM UPDATES

KLM News and Press

Latest News

കെഎൽഎം ആക്സിവ ഫിനാൻഷ്യൽ കോൺക്ലേവ് തിരുവല്ലയിൽ നടന്നു.

blog detail

Aug 4, 2023


തിരുവല്ല: സാമ്പത്തിക സാക്ഷരത ഈ കാലഘട്ടത്തിലെ ഏറ്റവും നിർണായകമായ ആവശ്യകതയാണെന്ന് കെഎൽഎം ആക്സിവ ഫിനാൻഷ്യൽ കോൺക്ലേവിൽ പൊതു നിരീക്ഷണം. കമ്പനിയുടെ രജതജൂബിലിയോടനുബന്ധിച്ച് തിരുവല്ലയിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. 'സാമ്പത്തികാസൂത്രണത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾ' എന്ന വിഷയത്തിൽ നടന്ന കോൺക്ലേവ് മുൻ അംബാസഡർ ശ്രീ. ടിപി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെഎൽഎം ആക്സിവ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീ. ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ജിയോജിത്, ഇൻവെസ്റ്റ് അഡ്വൈസറി വിഭാഗം തലവൻ ശ്രീ. ജീവൻകുമാർ, എഴുത്തുകാരനും കോളമിസ്റ്റുമായ ശ്രീ. കെകെ ജയകുമാർ, പുനലൂർ ഗ്രേസ് അക്കാദമി ചെയർമാൻ ഡോ. പിഎ മാത്യു എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഫിനാൻഷ്യൽ ജേർണലിസ്റ്റും, ടെലിവിഷൻ അവതാരകയുമായ ക്രിസ്റ്റിന ചെറിയാൻ മോഡറേറ്ററായിരുന്നു. സിഇഒ മനോജ് രവി, വൈസ് പ്രസിഡൻ്റ് വിസി ജോർജ്കുട്ടി എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, രാജ്യത്തെ പ്രധാന റീജണൽ സെൻററുകളിലും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോൺക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്. സീരീസിലെ ആദ്യ കോൺക്ലേവ് കൊച്ചിയിലും രണ്ടാമത്തേത് തൃശൂരിലും നടന്നു. 'ഇന്ത്യാസ് ഡീക്കേഡ്' എന്ന തീമിലാണ് കോൺക്ലേവ് സീരീസ് ഒരുക്കുന്നത്.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?