Happy to help you
Customer care 99610 33333
Toll free 1800 4257 774
Latest News
Jun 2, 2025
കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങൾ ഹേമമാലിനി എംപി ഉദ്ഘാടനം ചെയ്തു. - ഫിനാൻഷ്യൽ ലിറ്ററസി മിഷനും ഔപചാരിക തുടക്കം - കോഫിടേബിൾ ബുക്ക് പ്രകാശനം ചെയ്തു കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ പദ്മശ്രീ ഹേമമാലിനി എംപി കൊച്ചി ഗ്രാൻഡ് ഹയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. കെഎൽഎം ആക്‌സിവ ചെയർമാനും അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ടിപി ശ്രീനിവാസൻ ഐഎഫ്എസ് അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇൻഡിപെൻഡന്റ് ഡയറക്റ്ററുമായ എസ് ഗണേഷ് കുമാർ കെഎൽഎം ആക്സിവ ഫിനാൽഷ്യൽ ലിറ്ററസി മിഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎം കോഫി ടേബിൾ ബുക്ക് ഡോ. തോമസ് മാത്യു ഐഎഎസ് പ്രകാശനം ചെയ്തു. കമ്പനിയുടെ 25 വർഷത്തെ വളർച്ചയിലെ നിർണായക നാഴികക്കല്ലുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കോഫിടേബിൾ ബുക്ക് തയ്യാറാക്കിയത്. എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി.. ഡയറക്ടർമാരായ എംപി ജോസഫ് ഐഎഎസ്, പ്രൊഫ. കെഎം കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡൻ്റ് എറിൻ ലിസ്ബത്ത് ഷിബു എന്നിവർ പങ്കെടുത്തു. 2030 ലേക്കുള്ള റോഡ്മാപ്പ് 'ഫിൻസൈറ്റ് 2030' ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ചു. അടുത്ത 5 വർഷത്തിൽ അതിവേഗ വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. കൈകാര്യം ചെയ്യുന്ന ആസ്തി 10,000 കോടിയിലെത്തിക്കും. ഇന്ത്യക്കാരുടെ സാന്നിധ്യം കൂടുതലുള്ള വിദേശ രാജ്യങ്ങളിലും കമ്പനി പ്രവർത്തനം ആരംഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മുന്നേറാൻ 'ഡിജിറ്റൽ ഡൈവ്' ആരംഭിക്കും. സ്വർണ നിക്ഷേപത്തിനും വായ്പക്കും ഊന്നൽ കൊടുക്കുന്ന 'ഗോൾഡ് ഓൺ ഫോക്കസ്', സ്ത്രീകേന്ദ്രീകൃത സമീപനത്തിന് പ്രാധാന്യം നൽകുന്ന 'വിമൺ ഫസ്റ്റ്' തുടങ്ങിയവ പാക്കേജുകൾ നടപാക്കും. ബ്രാഞ്ചുകളെ സമഗ്ര ധനകാര്യ സേവന കേന്ദ്രങ്ങളാക്കി (ഫിനാൻഷ്യൽ സർവീസസ് ഹബ്) ആക്കി മാറ്റും. രജതജൂബിലിയോട് അനുബന്ധിച് 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചു. ഇവയുടെ മെച്ചപ്പെട്ട നടത്തിപ്പിനായി സിഎസ്ആർ ഗ്രിഡിനും തുടക്കം കുറിച്ചു. സമഗ്രമായ ഒരു സാമ്പത്തിക സാക്ഷരതാ പരിപാടിക്കാണ് ജൂബിലി വർഷം കെഎൽഎം ആക്സിവ തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ റോഡ് ഷോ - ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവ് മറ്റ് സംസ്ഥാനങ്ങളിലും തുടർന്ന് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പുകൾ, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ക്ലിനിക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക നയത്തെയും കാഴ്ചപ്പാടുകളെയും പിഞ്ചെന്നുകൊണ്ട് ഇൻഡ്യാസ് ഡിക്കേഡ്' എന്ന തീമിൽ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്നു വരുന്ന ഫിനാൻഷ്യൽ കോൺക്ലേവുകൾ വരും മാസങ്ങളിൽ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിൽ തുടരും. രജതജൂബിലിയുടെ ഭാഗമായി കമ്പനി ആരംഭിച്ച ഫിനാൻഷ്യൽ സ്റ്റാർട്ടപ്പ് ഇൻക്യൂബേഷനോട് അനുബന്ധിച്ച് രാജ്യവ്യാപകമായി ഒരു ഐഡിയത്തോൺ ജൂലൈയിൽ സംഘടിപ്പിക്കും. എംപ്ലോയീസ് സമ്മിറ്റ് ഫോർച്യൂണ- 2025 ഓടെയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്. 100 ൽ അധികം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
How can I help you ?