Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹7,075.00/gram
Latest News
Jul 18, 2023
കൊച്ചി: ധനകാര്യ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് 2024ൽ ഐപിഒ നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനി ഹെഡ് ക്വാർട്ടേഴ്സ് ഉദ്ഘാടനം സെപ്റ്റംബർ - 1 ഉണ്ടാകുമെന്നും ചെയർമാൻ ശ്രീ. ടിപി ശ്രീനിവാസൻ ഐ എഫ് എസ് (റിട്ട.) കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രജതജൂബിലി ലോഗോ കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിൽക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, രാജ്യത്തെ റീജനൽ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളുടെ ഭാഗമായി ഫിനാൻഷ്യൽ കോൺക്ലേവുകൾ നടത്തും. മുഴുവൻ ഇടപാടുകാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇൻവെസ്റ്റർ മീറ്റുകൾ എല്ലാ ബ്രാഞ്ചുകളിലും സംഘടിപ്പിക്കും. ഐപിഒ മുന്നൊരുക്കത്തിൻ്റെ ഭാഗമായുള്ള റോഡ് ഷോയും ഇതോടൊപ്പം ഉണ്ടാകും. കെഎൽഎം ആക്സിവയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 2024 ജനുവരി 1ന് നടക്കും. സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി കെഎൽഎം ഫൗണ്ടേഷൻ ആരംഭിക്കുന്ന 'മിഷൻ 25' ന് അന്ന് തുടക്കമാകും. കെഎൽഎം ആക്സിവ മുൻ ചെയർമാൻ ഡോ. ജെ. അലക്സാണ്ടറുടെ സ്മരണാർത്ഥം ഒരുക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് ഇക്കൊല്ലം തുടക്കം കുറിക്കുമെന്നും ശ്രീ. ടിപി ശ്രീനിവാസൻ പറഞ്ഞു. 5 ലക്ഷത്തോളം ഉപഭോക്താക്കളും, ഒരു ലക്ഷത്തിലധികം നിക്ഷേപകരുമാണ് കെഎൽഎം ആക്സിവയ്ക്കുള്ളത്. 1000 ഓളം ശാഖകളും, 3500 ൽ അധികം ജീവനക്കാരും കമ്പനിക്കുണ്ട്. 5000 കോടിയുടെ വായ്പാ വിതരണമാണ് കഴിഞ്ഞ വർഷം കമ്പനി നടത്തിയിട്ടുള്ളത്. ലാഭം, വിറ്റുവരവ്, കൈകാര്യം ചെയ്യുന്ന ആസ്തി, നിക്ഷേപം, വായ്പ എന്നിവയിലെല്ലാം താരതമ്യമില്ലാത്ത മുന്നേറ്റം കഴിഞ്ഞ വർഷങ്ങളിൽ നടത്താൻ കഴിഞ്ഞതായി സിഇഒ മനോജ് രവി പറഞ്ഞു. കമ്പനി പാൻ ഇന്ത്യ സാന്നിധ്യം വർധിപ്പിക്കുമെന്നും 15 സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടിവ് ഡയറക്റ്റർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ എം.പി ജോസഫ് ഐഎസ് (റിട്ട.), എബ്രാഹം തര്യൻ, പ്രൊഫ. കെഎം കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
How can I help you ?