customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹7,075.00/gram

KLM UPDATES

KLM News and Press

Latest News

കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങൾക്ക് എംപ്ലോയി സമ്മിറ്റോടെ തുടക്കമായി

blog detail

Jan 7, 2025


കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ആദ്യ പരിപാടി എംപ്ലോയീസ് സമ്മിറ്റ് - ഫോർച്യുണ' 25 കൊച്ചിയിൽ നടന്നു. കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിങ് ഡയറക്റ്ററും സിഇഒയുമായിരുന്ന ഡോ. വി. എ. ജോസഫ് ഉദ്‌ഘാടനം ചെയ്തു. കമ്പനിയുടെ മുഴുവൻ ജീവനക്കാരും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ഹൈബ്രിഡ് ഇവന്റ് ആയിട്ടാണ് സമ്മിറ്റ് ഒരുക്കിയത്. പ്രമുഖ ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ ആർ. ശങ്കരകൃഷ്ണ രാമലിംഗം മുഖ്യ പ്രഭാഷണം നടത്തി. കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ടിപി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെഎൽഎം ആക്സിവ ഫൗണ്ടറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്ര താരവും കെൽഎം ഗ്രൂപ്പ് അംബാസിഡർ മിയ ജോർജ് സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു. കമ്പനിയിൽ ഭീർഘകാലം സ്തുത്യർഹമായ സേവനം ചെയ്ത ജീവനക്കാരെ സമ്മിറ്റിൽ ആദരിച്ചു. കെഎൽഎം ആക്‌സിവ ഡയറക്ടർമാരായ എബ്രാഹം തര്യൻ, എംപി ജോസഫ്, പ്രൊഫ. കെഎം കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി. സി. ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു. ജെസിഐ നാഷണൽ ട്രെയിനർ അഡ്വ. വാമന കുമാർ ജീവനക്കാർക്കുള്ള പ്രത്യേക സെഷൻ നയിച്ചു. 2025 റോഡ് മാപ്പ് സിഇഒ മനോജ് രവി അവതരിപ്പിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?