
Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹12,037.00/gram
Gold Loan Per Gram Rate* : ₹9,027.00
*terms & conditions apply

Latest News

Jan 5, 2026
കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവനതാക്കളായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് 26-ാം സ്ഥാപകദിനം ആഘോഷിച്ചു. ദേശീയതല ഉദ്ഘാടനം കൊച്ചിയിൽ കെഎസ്ഐഡി സി ചെയർമാൻ സി. ബാലഗോപാൽ നിർവഹിച്ചു. ചെയർമാൻ ടി പി ശ്രീനിവാസൻ IFS (Retd.) അധ്യക്ഷത വഹിച്ചു. വീടുകളിൽ നേരിട്ട് എത്തി ഉപഭോക്താക്കളുമായി സംവദിക്കുന്ന 'കണക്ട് ഇന്ത്യ' ക്യാമ്പയിന് സ്ഥാപക ദിനത്തിൽ തുടക്കം കുറിച്ചു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതി ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഉപഭോക്തൃ സേവനങ്ങളുടെ ഡോർ സ്റ്റെപ്പ് ഡെലിവറിയും ഇതിലൂടെ ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യയിൽ ഊന്നിയ സേവനങ്ങളും സാമൂഹ്യ മാധ്യമ സാന്നിധ്യവും വ്യാപിപ്പിക്കാൻ 'കെഎൽഎം ഡിജിറ്റൽ ഡൈവും' കമ്പനി ഇക്കൊല്ലം നടപ്പാക്കുന്നുണ്ട്. കൊച്ചിയിൽ നടന്ന സ്ഥാപക ദിനാഘോഷ പരിപാടികളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി, വൈസ് പ്രസിഡൻ്റ് വിസി ജോർജ്കുട്ടി, ഇൻഡിപെൻഡന്റ് ഡയറക്ടർ പീയൂസ് എ കൊറ്റം, ഡയറക്ടർ ബിജി ഷിബു തുടങ്ങിയവർ പങ്കെടുത്തു. ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പീയുസ് എ കൊറ്റത്തെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലാ ആസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചിരുന്നു.
How can I help you ?