Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹7,075.00/gram
Latest News
Oct 5, 2023
*തൃശൂർ:* രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിനാൻഷ്യൽ കോൺക്ലേവ് ശനിയാഴ്ച തൃശൂരിൽ നടന്നു. ഭാവി നിക്ഷേപ തന്ത്രങ്ങൾ എന്ന വിഷയത്തിൽ നടന്ന കോൺകേവ് ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്രീ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഇത് ഇന്ത്യയുടെ സുവർണ ദശകമാണെന്നും അത് തുറന്ന് തരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെഎൽഎം ആക്സിവ ഡയറക്ടറും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ശ്രീ. എബ്രാഹം തര്യൻ അധ്യക്ഷനായിരുന്നു. സിഎസ്ബി ബാങ്ക് ഡയറക്ടർ ശ്രീ. ടിഎസ് അനന്തരാമൻ, ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് പ്രൊഫ. വികെ വിജയകുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് റീജണൽ ഡയറക്ടർ ഡോ. ജോർജ് വി ആൻ്റണി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. സീനിയർ ഫിനാൻഷ്യൽ ജേർണലിസ്റ്റ് ബാബു ജോസഫ് മോഡറേറ്ററായിരുന്നു. കെഎൽഎം ആക്സിവ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവർ പങ്കെടുത്തു. രജതജൂബിലിയുടെ ഭാഗമായി തൃശൂർ മേഖലയിൽ നിന്നുള്ള മുതിർന്ന നിക്ഷേപകരെ ചടങ്ങിൽ ആദരിച്ചു. കെഎൽഎം ആക്സിവ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, രാജ്യത്തെ പ്രധാന റീജണൽ കേന്ദ്രങ്ങളിലും ഇത്തരം കോൺക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്. സീരീസിലെ ആദ്യ കോൺക്ലേവ് കൊച്ചിയിൽ നടന്നു. 'ഇന്ത്യാസ് ഡീക്കേഡ്' എന്ന തീമിലാണ് സീരീസ് ഒരുക്കുന്നത്. അടുത്ത കോൺക്ലേവ് ഈ മാസം 31ന് തിരുവല്ലയിൽ നടക്കും.
How can I help you ?