Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹7,075.00/gram
Latest News
Jan 7, 2025
കൊച്ചി: കെ എൽ എം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്ക് കമ്പനിയുടെ സ്ഥാപക ദിനത്തിൽ തുടക്കം കുറിച്ചു. കൊച്ചിയിലെ കമ്പനി ഹെഡ്ക്വാർടേഴ്സിൽ ചെയർമാൻ ടി പി ശ്രീനിവാസൻ ദേശിയ തല ഉദ്ഘാടനം നിർവഹിച്ചു. ഡയറക്റ്റർ എം പി ജോസഫ് (റിട്ട. ഐ എ എസ്) അധ്യക്ഷനായിരുന്നു. ആസ്ഥാനത്തും ബ്രാഞ്ചുകളിലും മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും - 'അച്ചീവ്- വലിയ സ്വപ്‌നങ്ങൾ കാണൂ, ഒരുമിച്ചു നമ്മൾ നേടും' എന്ന പുതുവർഷ പ്രതിജ്ഞയെടുത്തു. കെ എൽ എം ആക്‌സിവ ഫിൻവെസ്റ്റിന്റെ 25- ആം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആസ്ഥാനത്തും, മേഖലാകേന്ദ്രങ്ങളിലും രാജ്യത്തെമ്പാടുമുള്ള ശാഖകളിലും ആഘോഷിച്ചു. എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ മുതിർന്ന ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങ് ഒരുക്കിയിരുന്നു. ജൂബിലിയോട് അനുബന്ധിച്ചു ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചു നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വികേന്ദ്രീകൃതവും ജനകീയവുമാക്കുന്നതിന് വേണ്ടിയാണിത്. രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും അഡ്വൈസറി ഫോറങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രക്രിയക്കും സ്ഥാപക ദിനം തുടക്കമിട്ടു. വിവിധ മേഖലകളിലെ അനുഭവ സമ്പന്നരെയും വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ ഫോറങ്ങൾ. രജതജൂബിലിവർഷത്തിൽ ആരംഭിക്കുന്ന സാമ്പത്തിക സാക്ഷരതാ മിഷൻ്റെ ഭാഗമായി എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വീതം ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് ഒരുക്കും. പൊതുജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഫിനാൻഷ്യൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും പ്രാപ്യമാക്കാനും ബ്രാഞ്ചുകളിൽ സൗജന്യ ഫിനാൻഷ്യൽ ക്ലിനിക്കും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലിയോട് അനുബന്ധിച് 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയിൽ ഭൂരിപക്ഷവും ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷത്തിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ പ്രൊഫ. കെ. എം. കുര്യാക്കോസ്, ബിജി ഷിബു, സി. ഇ. ഒ. മനോജ് രവി, വൈസ് പ്രസിഡന്റ് വി. സി. ജോർജ്‌കുട്ടി എന്നിവർ പങ്കെടുത്തു.
How can I help you ?