Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹6,487.00/gram
Latest News
Apr 2, 2024
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇന്ത്യയിലെ മുൻനിര നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻറെ പുതിയ ബ്രാൻഡ് അംബാസിഡറാകും. ഇത് സംബന്ധിച്ചു നയൻതാരയുമായി കമ്പനി ധാരണയിലെത്തി. രാജ്യത്താകമാനം സാന്നിധ്യമുറപ്പിക്കുന്ന കെഎൽഎം ആക്സിവയുടെ അതിവേഗ വളർച്ചയും, ദേശിയ തലത്തിലുള്ള ബ്രാൻഡിങ്ങും ലക്ഷ്യമിട്ടാണ് നയൻതാരയെ ബ്രാൻഡ് അംബാസിഡറാക്കുന്നത്. നയൻതാരയുടെ വരവ് കമ്പനിയുടെ അടുത്ത തലത്തിലേക്കുള്ള വളർച്ചയിൽ നിർണായകമാകുമെന്ന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ശ്രീ. ടിപി ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള ചലച്ചിത്ര താരങ്ങളിലൊരാളാണ് നയൻതാര. തെന്നിന്ത്യൻ സിനിമയിലെ താരതമ്യമില്ലാത്ത താരമുഖം. ഗോൾഡ് ലോൺ അടക്കം വൈവിധ്യമുള്ള ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനി കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ബ്രാഞ്ചുകളുടെ എണ്ണവും വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനുള്ള വ്യാപക കാമ്പയിനുകളും പദ്ധതിയിലുണ്ട്. സ്ത്രീകളെയും, യുവാക്കളെയും ഉപഭോക്തൃ നിരയിലേക്ക് കൂടുതലായി എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. അവരുടെ ആവശ്യങ്ങൾക്കും സ്വപ്നങ്ങൾക്കുമൊത്ത് പുതിയ ഉല്പങ്ങളും, സേവനങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നു. നയൻതാര ബ്രാൻഡ് അംബാസിഡറായി എത്തുന്നതോടെ പ്രചാരണം കൂടുതൽ വ്യാപകവും ഫലപ്രദവുമാക്കാൻ കെഎൽഎം ആക്സിവ ലക്ഷ്യം വയ്ക്കുന്നു. 3 വർഷത്തിനുള്ളിൽ 2000 ബ്രാഞ്ചുകളാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യക്ക് പുറത്തേക്കും വിപുലീകരണത്തിന് ഒരുങ്ങുകയാണ് കെഎൽഎം ആക്സിവ.
How can I help you ?