
Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹11,418.00/gram
Gold Loan Per Gram Rate* : ₹8,563.00
*terms & conditions apply

Latest News

Mar 13, 2025
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എൻബിഎഫ്സികളിലൊന്നായ കെഎൽഎം ആക്സിവ വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉപഭോക്താക്കളിലും, ജീവനക്കാരിലും വനിതകൾ കൂടുതലുള്ള സ്ഥാപനമെന്ന നിലയിൽ ഇരു വിഭാഗങ്ങളെയും അഭിസംബോധന ചെയ്തുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.വിവിധ പരിപാടികളുടെ ഉദ്‌ഘാടനം ചലച്ചിത്ര തരാം മിയ ജോർജ് കൊച്ചിയിൽ നിർവഹിച്ചു.. സിഇഒ മനോജ് രവി അധ്യക്ഷനായിരുന്ന പരിപാടിയിൽ വനിതാ ജീവനക്കാരുടെ ധനകാര്യ സേവനങ്ങളിലെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുന്ന 'ആക്‌സിവ ഫിൻക്ലൂസിവ്' പദ്ധതിക്ക് തുടക്കം കുറിച്ചു.. രജത ജൂബിലിയുടെ ഭാഗമായി ഈ വർഷം കമ്പനി നടത്തുന്ന ഫിനാൻഷ്യൽ ലിറ്ററസി ഡ്രൈവിൽ മുഴുവൻ ജീവനക്കാരും സന്നദ്ധ പരിശീലകരായി പങ്കുചേരും. ചടങ്ങിനോട് അനുബന്ധിച്ചു എല്ലാ ജീവനക്കാരും സാമ്പത്തിക സ്വാതന്ത്ര്യ പ്രതിജ്ഞയെടുത്തു എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ തെരെഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിളും സ്ത്രീ കൂട്ടായ്മകളിലും സാമ്പത്തിക സാക്ഷരതാ ക്യാംപുകൾ രജത ജൂബിലിയുടെ ഭാഗമായി ഒരുക്കാനാണ് പരിപാടി. അത്യന്താപേക്ഷിതമായ ധനകാര്യ സേവനങ്ങളിൽ ഉപഭോക്താക്കളിൽ അവബോധം വളർത്തുന്ന ഫിനാൻഷ്യൽ ക്ലിനിക്കുകളും ബ്രാഞ്ചുകളിൽ സംഘടിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കും രണ്ട് പദ്ധതികളും നടപ്പിലാക്കുക. വനിതകൾക്കായുള്ള നൈപുണ്യ വികസന പരിപാടി 'സൃഷ്ടി' കെഎൽഎം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കും. സർഗാത്മകത, നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതിനും അവയെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. സോഷ്യൽ സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ, മെന്ററിങ് എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കും.
How can I help you ?