Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹6,487.00/gram
Latest News
Apr 5, 2023
കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ വരുമാനം മുൻ പാദത്തിലെ 134.09 കോടിയിൽ നിന്ന് 52.07% വളർച്ചയോടെ 203.91 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തിക വർഷത്തെ മൂന്നു പാദങ്ങളിലെ മൊത്തം ലാഭം 20.25 കോടി രൂപയായി. ഈ പാദത്തിലെ മാത്രം ലാഭം 4.73 കോടി രൂപയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ആകെ മൂല്യം 1363 കോടിയായി ഉയർന്നു. സ്വർണപ്പണയ വായ്പയിൽ 48.81% വർധനയാണ് രേഖപ്പെടുത്തിയത്. മൊത്തം നിക്ഷേപം 1246 കോടി രൂപയായി വർധിച്ചു. പലിശ വരുമാനം 129.09 കോടിയിൽ നിന്ന് 55.5% വർധനയോടെ 200.73 കോടി രൂപയായി. കെഎൽഎം ആക്സിവയുടെ എട്ടാമത്തെ എൻസിഡി പബ്ലിക് ഇഷ്യൂ 20-ാം തീയതി ആരംഭിക്കും. എൻസിഡിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും ഗോൾഡ് ലോൺ ബിസിനസ് വിപുലീകരണത്തിനാണ് വിനിയോഗിക്കുക. 250 കോടി രൂപ ലക്ഷ്യമിടുന്ന എൻസിഡി ഇഷ്യൂ മാർച്ച് 3ന് അവസാനിക്കുമെന്ന് സിഇഒ മനോജ് രവി പറഞ്ഞു. കെഎൽഎം ആക്സിവയുടെ ബ്രാഞ്ചുകളുടെ എണ്ണം ഇക്കൊല്ലം 1000ൽ എത്തും. പാൻ ഇന്ത്യ സാന്നിധ്യം ഉറപ്പിക്കുന്നതിനും വിപുലീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് കഴിഞ്ഞ ദിവസം മുംബൈയിൽ നോഡൽ ഓഫീസ് തുറന്നിരുന്നു. ഐപിഒക്കുള്ള നടപടിക്രമങ്ങളും കമ്പനി വേഗതയിലാക്കി.
How can I help you ?