customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹6,487.00/gram

KLM UPDATES

KLM News and Press

Latest News

കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ മുംബൈ നോഡൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

blog detail

Feb 24, 2023


മുംബൈ: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ നോഡൽ ഓഫീസ് കുർളയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മുൻ ചെയർമാനും എം.ഡി യുമായിരുന്ന ഡോ. നരേന്ദ്ര മേർപാടി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, മർച്ചന്റ് ബാങ്കറായ വിവ്രോ ഫിനാൻഷ്യൽ സർവീസിന്റെ ഡയറക്ടർ വിവേക് വൈഷ്ണവ്, കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് CEO മനോജ് രവി, CFO തനിഷ് ഡാലീ, വൈസ് പ്രസിഡന്റ് ശ്രീകാന്ത് നായർ എന്നിവർ പ്രസംഗിച്ചു. പാൻ ഇന്ത്യ വിപുലീകരണവും, ഐപിഒക്കുള്ള നടപടിക്രമങ്ങളുടെ ഏകോപനവുമാണ് നോഡൽ ഓഫീസ് നിർവഹിക്കുക. ബ്രാഞ്ച് ഓഫീസ്, മാനേജ്മന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഈ നോഡൽ ഓഫീസിലിനോട് ചേർന്ന് പ്രവർത്തിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച ഇടപാടുകാരുടെ സംഗമവും ഹോട്ടൽ ട്രൈഡന്റ് ബി.കെ.സി മുംബൈയിൽ നടത്തി. മുംബൈയിൽ വാശി, കുർള, പനവേൽ, കോപോലി, ബിവാൻഡി എന്നിവിടങ്ങളിലുള്ള എല്ലാ ബ്രാഞ്ചുകളിലും ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമാണ്. 100 ബ്രാഞ്ചുകളാണ് അടുത്ത സാമ്പത്തിക വർഷം മഹാരാഷ്ട്രയിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് CEO മനോജ് രവി പറഞ്ഞു.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?