customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹6,487.00/gram

KLM UPDATES

KLM News and Press

Latest News

രജതജൂബിലി വർഷത്തിൽ 25 സിഎസ്ആർ പദ്ധതികളുമായി കെഎൽഎം ആക്സിവ

blog detail

Oct 9, 2023


കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കും. ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന 5 പദ്ധതികൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. 1000 വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽസർവീസസ് പരിശീലനം നൽകുന്ന 'വിദ്യാമൃതം' പദ്ധതി ഈ വിദ്യാരംഭത്തിൽ തുടങ്ങും. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈബ്രിഡ് സിവിൽസർവീസസ് അക്കാദമി - വേദിക് ഐഎഎസ് അക്കാദമി യുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അഭിരുചി പരീക്ഷയുടെയും, ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരെഞ്ഞെടുപ്പ്. കെഎൽഎം ആക്സിവയുടെ കീഴിലുള്ള 1000-ൽ അധികം ബ്രാഞ്ചുകളിൽ സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിക്കും. 'ധന മൈത്രി' എന്ന പേരിലായിരിക്കും ഇത്. വ്യത്യസ്ത നിക്ഷേപ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമ്പൂർണ സാമ്പത്തിക സാക്ഷരതയെന്ന കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുടരുന്നതായിരിക്കും ധനമൈത്രി പദ്ധതി. സംസ്ഥാനത്തെ 1000 കിടപ്പ് രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന 'സ്നേഹാർദ്രം' പദ്ധതി അടുത്ത മാസം ആരംഭിക്കും. 5000 ഓളം പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വന പരിപാലനം നൽകുന്ന കെഎൽഎം ഫൗണ്ടേഷൻ്റെ പദ്ധതിക്ക് അനുബന്ധമായിരിക്കും പുതിയ പെൻഷൻ സ്കീം. 1000 വനിതാ സംരംഭകർക്ക് 1 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന 'സ്നേഹിത' പദ്ധതിയും രജതജൂബിലി വർഷത്തിൽ നടപ്പാക്കും. വനിതാ സംരംഭർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുകയാണ് ലക്ഷ്യം. വിദേശപഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'ബ്രിഡ്ജ്' പദ്ധതിയും കെഎൽഎം ആക്സിവ പ്രഖ്യാപിച്ചു. വിദേശ വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകളും, സ്കോളർഷിപ്പും ലഭ്യമാക്കും. വിദേശ ഭാഷകളിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സൗജന്യ പരിശീലനവും നൽകും. കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് മുൻ ചെയർമാൻ ഡോ. ജെ. അലക്സാണ്ടറിൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന പ്രഭാഷണ പരമ്പരക്കും ഇക്കൊല്ലം തുടക്കം കുറിക്കും. കമ്പനിയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ പണി പൂർത്തിയായി. ഉദ്ഘാടനം നവംബറിൽ നടക്കും. 2024 ൽ നടക്കുന്ന ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകളും കമ്പനി വേഗതയിലാക്കി. ചെയർമാൻ ശ്രീ. ടിപി ശ്രീനിവാസൻ( ഐഎഫ്എസ് റിട്ട.), എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീ. ഷിബു തെക്കുംപുറം, ഡയറക്ടർമാരായ ശ്രീ. എബ്രാഹം തര്യൻ, ശ്രീ. എംപി ജോസഫ് ( ഐഎഎസ് റിട്ട.), ശ്രീ. കെ.എം. കുര്യാക്കോസ്, സിഇഒ മനോജ് രവി എന്നിവർ പങ്കെടുത്തു.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?