customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹6,487.00/gram

KLM UPDATES

KLM News and Press

Latest News

ടിപി ശ്രീനിവാസൻ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ

blog detail

Oct 5, 2023


കൊച്ചി: യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ശ്രീ. ടിപി ശ്രീനിവാസൻ ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ ചെയർമാനാകും. ഡോ. ജെ. അലക്സാണ്ടർ ഐഎഎസ് ൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിക്കുന്നത്. കേരളം കണ്ട എക്കാലത്തെയും മികച്ച നയതന്ത്ര വിദഗ്ധനാണ് ശ്രീ. ടിപി ശ്രീനിവാസൻ. ഇന്ത്യൻ ഫോറിൻ സർവീസിലെ ഏറ്റവും തിളക്കമുള്ള നാമധേയങ്ങളിലൊന്ന്. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ ദീർഘകാലം പ്രതിനിധീകരിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായും പ്രവർത്തിച്ചു. നിരവധി അച്ചടി, ദൃശ്യ, നവ മാധ്യമങ്ങളിൽ വിദേശകാര്യ വിഷയങ്ങൾ തുടർച്ചയായി അദ്ദേഹം കൈകാര്യം ചെയ്യുംന്നു. ശ്രീ. ടിപി ശ്രീനിവാസൻ ചെയർമാൻ സ്ഥാനത്ത് വരുന്നത് കമ്പനിയുടെ കാഴ്ചപ്പാടിനും വളർച്ചയ്ക്കും പുതിയ ദിശാബോധം നൽകുമെന്ന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ ബോർഡ് വ്യക്തമാക്കി. കെഎൽഎം ഗ്രൂപ്പ് അടുത്ത വർഷത്തോടെ വിദേശരാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്നത്. വിദേശ വിപണി വിപുലീകരണത്തിനുള്ള പരിശ്രമങ്ങൾക്കും ശ്രീ. ടിപി ശ്രീനിവാസനെപ്പോലൊരു ആഗോള പൗരൻ്റെ നേത്യത്വം ഗുണകരമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്നുള്ള ഏറ്റവും വേഗതയിൽ വളരുന്ന എൻബിഎഫ്സികളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് 1000 ത്തോളം ശാഖകളും 2500 ൽ അധികം ജീവനക്കാരും 5000 കോടിയുടെ വിറ്റുവരവുമാണുള്ളത്.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?