customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹5,521.00/gram

KLM UPDATES

KLM News and Press

Latest News

കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് 24-ാം വർഷത്തിലേക്ക് ഫൗണ്ടേഷൻ ദിനാഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നു.

blog detail

Jan 12, 2023


തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ 24-ാം സ്ഥാപക ദിനാഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നു. മുൻ യുഎസ് അംബാസിഡറും, പ്രമുഖ നയതന്ത്രജ്ഞനുമായ ടിപി ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎം ആക്സിവ സോഷ്യൽ കണക്ട് റേറ ചെയർമാനും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പിഎച്ച് കുര്യൻ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ സുപ്രധാന കാൽവയ്പുകളിലൊന്നായ ചാറ്റ്ബോട്ട് "ടൈഗു' മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും, കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യർ അവതരിപ്പിച്ചു. ഡയറക്ടർ ബിജി ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോർജ്ക്കുട്ടി, സോണൽ മാനേജർ ജിജി റെജി, റീജിണൽ മാനേജർ ശേഷാദ്രി ആർ എന്നിവർ സംസാരിച്ചു. ഈ വർഷം മാർച്ചോടെ കെഎൽ എം ആക്സിവ ഫിൻവെസ്റ്റ് ബ്രാഞ്ചുകളുടെ എണ്ണം 1000 കടക്കും. സ്വർണ്ണ വായ്പ 5000 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദേശിയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുംബെയിലെ കുർളയിൽ ജനുവരി 20 ന് നോഡൽ ഓഫീസ് തുറക്കും. മൈക്രോഫിനാൻസിന്റെ വിപുലീകരണത്തിനായി ഈ വർഷം പ്രത്യേക കമ്പനി ആരംഭിക്കുമെന്നും ചടങ്ങിൽ സംസാരിച്ച സിഇഒ മനോജ് രവി പറഞ്ഞു. പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങൾ കഴിഞ്ഞ വർഷം കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് ലഭിച്ചു. രാജ്യത്തെ മികച്ച 10 ഫിനാൻസ് ബ്രാൻഡുകളിൽ ഒന്നായി സിഇഒ ഇൻസൈറ്റ് മാസിക കെഎൽഎം ആക്സിവയെ തെരെഞ്ഞെടുത്തു. ബിസിനസ് കണക്റ്റിന്റെ സിഇഒ ഒാഫ് ദി ഇയർ പുരസ്കാരം കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സിഇഒ മനോജ് നേടി. സിഎസ്ആർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആക്സിവ സോഷ്യൽ കണക്ട് എന്ന സംവിധാനവും നിലവിൽ വന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ഇക്കൊല്ലം നടപ്പാക്കും. രാജ്യ വ്യാപകമായി സാമ്പത്തിക സാക്ഷരത വളർത്തുന്നതിനുള്ള വിവിധ പരിപാടികൾക്ക് ഊന്നൽ നൽകും.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?