customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹5,521.00/gram

KLM UPDATES

KLM News and Press

Latest News

കെഎൽഎം ആക്സിവ 'ഫിനാൻഷ്യൽ കോൺക്ലേവ്' കൊച്ചിയിൽ സംഘടിപ്പിച്ചു - നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു.

blog detail

Jul 18, 2023


കൊച്ചി: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സംഘടിപ്പിച്ച ഫിനാൻഷ്യൽ കോൺക്ലേവ് കൊച്ചിയിൽ നടന്നു. 'ഇന്ത്യയുടെ ദശകം' എന്ന തീമിലായിരുന്നു കോൺക്ലേവ്. പ്രമുഖ വ്യവസായിയും ഗ്രൂപ്പ് മീരാൻ ചെയർമാനുമായ ശ്രീ. നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ പ്ലാനിങ്ങും, സാമ്പത്തിക അച്ചടക്കവും വെൽത്ത് ക്രിയേഷനിൽ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎൽഎം ആക്സിവ ചെയർമാൻ ശ്രീ. ടിപി ശ്രീനിവാസൻ അധ്യക്ഷനായിരുന്നു. 'എല്ലാവർക്കും ധനകാര്യ സേവനങ്ങൾ - അവസരങ്ങൾ വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡിബിഎഫ്എസ് മാനേജിങ്ങ് ഡയറക്ടർ ശ്രീ. പ്രിൻസ് ജോർജ്, മോട്ട് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടിവ് ഡയറക്ടർ സൂരജ് നായർ, അഫ്ലുവൻസ് ഫിനാൻഷ്യൽ സർവീസസ് മാനേജിങ്ങ് ഡയറക്ടർ ഷൈനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. കെഎംഎ മുൻ പ്രസിഡൻറും പ്രമുഖ മാനേജ്മെൻറ് വിദഗ്ധനുമായ എസ്ആർ നായർ മോഡറേറ്ററായിരുന്നു. "ഇന്ത്യ വലിയ ആഗോള ശക്തിയായി വളരുമ്പോഴും ധനകാര്യ സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമായിട്ടില്ല. വികസിത രാജ്യമായി വളരണമെങ്കിൽ ഇത് അനിവാര്യമാണ്. വ്യത്യസ്ത നിക്ഷേപ സാധ്യതകൾ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. കോമ്പൗണ്ടിങ്ങിൻ്റെ അനന്ത സാധ്യതകൾ നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്നും കോൺക്ലേവ് നിരീക്ഷിച്ചു. കെഎൽഎം ആക്സിവ എക്സിക്യുട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവർ പങ്കെടുത്തു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോൺക്ലേവ് സീരീസിൽ ആദ്യത്തേതാണ് കൊച്ചിയിൽ നടന്നത്. രണ്ടാമത്തേത് തൃശൂരിൽ ജൂലൈയിൽ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, രാജ്യത്തെ പ്രധാന നഗരങ്ങളിലും ഫിനാൻഷ്യൽ കോൺക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎൽഎം ആക്സിവ ഒരുക്കിയിട്ടുള്ളത്. രജത ജൂബിലി ലോഗോ കഴിഞ്ഞ ദിവസം ബ്രാൻഡ് അംബാസിഡർ മഞ്ജുവാര്യർ പ്രകാശനം ചെയ്തു.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?