Happy to help you
Customer care 99610 33333
Toll free 1800 4257 774
Today's Gold Rate: ₹6,487.00/gram
Latest News
Feb 22, 2023
കൊല്ലം: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ കൊല്ലം റീജണൽ ഓഫീസിന്റെ ഉദ്ഘാടനം ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവ്വഹിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനമെന്ന നിലയിൽ കെ എൽ എം ആക്സിവയുടെ സേവനം പ്രശംസനീയമെന്ന് ഉദ്ഘാടന സന്ദേശത്തിൽ എം.പി. അഭിപ്രായപ്പെട്ടു. കൊല്ലം കടപ്പാക്കട ബ്രാഞ്ച് ലൈലാൻഡ് ഓട്ടോ സെന്റർ ബിൽഡിംഗിൽ ശ്രീ. എം. നൗഷാദ് എം.എൽ.എ നിർവ്വഹിച്ചു. കെ എൽ എം ആക്സിവ CEO ശ്രീ. മനോജ് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൽ എം വൈസ് പ്രസിഡന്റ് ശ്രീ. വി.സി. ജോർജ്കുട്ടി, സോണൽ മാനേജർ ജിജി റെജി, റീജിണൽ മാനേജർ ക്രിസ്റ്റി ജോൺ, ബ്രാഞ്ച് മാനേജർ ബാസ്റ്റിൻ പി.ജെ., കടപ്പാക്കട കെ.വി.വി.എസ് പ്രസിഡന്റ് ശ്രീ. ബി. രാജീവ്, കടപ്പാക്കട കെ.വി.വി.എസ് ജനറൽ സെക്രട്ടറി ശ്രീ. ഡി. സജീവ്, കൊല്ലം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ എന്നിവർ പ്രസംഗിച്ചു. മാന്യ ഇടപാടുകാരുടെ സൗകര്യാർത്ഥം കൊല്ലം ജില്ലയിലെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ റീജണൽ ഓഫീസും, പുതിയ ശാഖയും (കടപ്പാക്കട) എല്ലാവിധ ആധുനിക ബാങ്കിങ് സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചത്.
How can I help you ?